ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കണമെങ്കില്‍ ട്രഷറികളില്‍ എല്ലാ ജീവനക്കാരുടേയും ആദായനികുതി സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതുണ്ട്. 2015 ഏപ്രില്‍ 1 നും 2016 മാര്‍ച്ച് 31 നും (അതായത് 2015 മാര്‍ച്ച് മാസം മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം നിശ്ചിതപരിധിക്കും മുകളിലാണെങ്കില്‍ ശമ്പളത്തില്‍നിന്നുള്ള കിഴിവായി നികുതി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ (DDO) ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല് ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം, അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. ഇതെല്ലാം കണക്കാക്കാനുള്ള സമയമാണ് ഈ ഫെബ്രുവരി. ഈ വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കുന്നതിനും ഫെബ്രുവരി മാസത്തില്‍ സമര്‍പ്പിക്കേണ്ട 'Income Tax Statement' തയ്യാറാക്കുന്നതിനും ആവശ്യമെങ്കില്‍ 'Form 10E' ഉപയോഗിച്ച് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്വെയറുകളാണ് പരിചയപ്പെടുത്തുന്നത്. അഭിരുചിയ്ക്കും ആവശ്യത്തിനും അനുസരിച്ച് ഉചിതമായവ തെരഞ്ഞെടുക്കുമല്ലോ. കൂടാതെ നാം അറിഞ്ഞിരിക്കേണ്ട ഇന്‍കം ടാക്സ് സംബന്ധമായ അത്യാവശ്യവിവരങ്ങളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അടയ്ക്കേണ്ട ടാക്സ് മുഴുവന്‍ അടച്ചു കഴിഞ്ഞ ശേഷം ചെയ്യാനുള്ള കാര്യങ്ങള്‍ ചുരുക്കി പറയാം. അടുത്ത മെയ് 31 നകം DDO നിങ്ങള്‍ക്ക് Form 16 അതായത് TDS Certificate നല്‍കുന്നതാണ്. ഇത് നല്കാന് വിട്ടു പോയാല്‍ അദ്ദേഹത്തെ അക്കാര്യം ഓര്‍മ്മിപ്പിക്കുക. ഇതിന്റെ Part A, TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തും Part B അദ്ദേഹം തയ്യാറാക്കിയുമാണ് നല്‍കുക. ഇതിന്റെ Part A യിലെ "DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT" എന്ന പട്ടിക നോക്കി നിങ്ങള്‍ അടച്ച ടാക്സ് മുഴുവന്‍ അതില്‍ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. (കുറവ് കാണുന്നു എങ്കില്‍ ബന്ധപ്പെട്ട TDS STATEMENT കറക്റ്റ് ചെയ്യാന്‍ DDO വിനോട് ആവശ്യപ്പെടുക.) ഇത് കൂടാതെ ജൂണ്‍ മാസത്തില്‍ E Filing പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് 26AS ഡൌണ്‍ലോഡ് ചെയ്യുക. അതില്‍ Part A എന്ന പട്ടികയില്‍ TDS ആയി കുറച്ച ടാക്സ് കാണാം. Part 1A മുതല്‍ Part G വരെയുള്ള ഏതെങ്കിലും പട്ടികയില്‍ നിങ്ങളുടെ പേരില്‍ ടാക്സ് വന്നിട്ടുണ്ടോ എന്ന് നോക്കുക. നിങ്ങളുടെ PAN നമ്പറില്‍ ബാങ്കുകളോ മറ്റേതെങ്കിലും സ്ഥാപനങ്ങളോ നിങ്ങള്‍ക്കുള്ള വരുമാനത്തില്‍ നിന്നും ടാക്സ് പിടിച്ച് അടച്ചെന്നിരിക്കാം. ബാങ്കില്‍ നിന്നും നിങ്ങള്‍ക്ക് 10,000 രൂപയിലധികം interest നല്കിയെങ്കില് അവര്‍ അതിന്റെ 10% ടാക്സ് deduct ചെയ്ത് PAN നമ്പറില്‍ അടച്ചിരിക്കും. നിങ്ങള്‍ ബാങ്കില്‍ ടാക്സ് നേരിട്ട് അടച്ചിട്ടുണ്ട് എങ്കില്‍ അത് Part C യിലും കാണും. ഇങ്ങനെയുള്ള മറ്റു വരുമാനങ്ങളും ശമ്പളവും ഉള്‍പ്പെടുത്തി ടാക്സ് കാണുക. 26AS ല്‍ നിങ്ങള്‍ ആകെ അടച്ച ടാക്സ് എത്രയെന്നു നോക്കുക. അടച്ച ടാക്സ് കുറവാണെങ്കില്‍ കുറവുള്ള സംഖ്യ ബാങ്കില്‍ ITNS 280 ചലാന്‍ ഉപയോഗിച്ച് അടയ്ക്കണം. ജൂലൈ 30 നകം Income Tax Return ഫയല്‍ ചെയ്യുക. 10E ഫോം ഉപയോഗിച്ച് Section 89 പ്രകാരമുള്ള റിലീഫ് നേടിയവര്‍ ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കുക. Income Tax Return ഫയല്‍ ചെയ്യുമ്പോള്‍ E Filing Portalല്‍ 10E ഫോം എടുത്ത് പൂരിപ്പിച്ച് submit ചെയ്ത ശേഷം മാത്രമേ ITR തയ്യാറാക്കി submit ചെയ്യാവൂ. റിട്ടേണ്‍ ശരിയായി ഫയല്‍ ചെയ്യുന്നതോടെ ആ വര്‍ഷത്തെ നികുതി സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി എന്നു പറയാം
- Babu Vadukkumchery, K N M V H S S Vatanappally.
ECTAX 2016 - Tax and Relief Calculator (Malayalam) - Saffeeq M P, K W A, Malapparamba, Kozhikode
Tax Consultant 2016 - Tax and Relief Calculator
Tax Consultant - User Guide - Alrahman, Govt G H S S B. P. Angadi.
Easy Tax - Tax Calculator
Relief Calculator - Krishnadas N P
CalcnPrint IT 2016 - Sudheer Kumar T K, Kokkallur & Rajan N, Balussery.
Easy Tax 2016 - Tax Calculator
Tax Relief Calculator 2016
- നികുതി കണക്കാക്കുന്ന വിധം
- Chapter VI-Aയിലെ കിഴിവുകള്‍
- 2015-16ലെ നികുതി നിരക്കുകള്‍
- Tax Relief u/s 89(1)
- Rounding
- നികുതി അടച്ചു കഴിഞ്ഞ ശേഷം
അടയ്ക്കേണ്ട ടാക്സ് മുഴുവന്‍ അടച്ചു കഴിഞ്ഞ ശേഷം ചെയ്യാനുള്ള കാര്യങ്ങള്‍ ചുരുക്കി പറയാം. അടുത്ത മെയ് 31 നകം DDO നിങ്ങള്‍ക്ക് Form 16 അതായത് TDS Certificate നല്‍കുന്നതാണ്. ഇത് നല്കാന് വിട്ടു പോയാല്‍ അദ്ദേഹത്തെ അക്കാര്യം ഓര്‍മ്മിപ്പിക്കുക. ഇതിന്റെ Part A, TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തും Part B അദ്ദേഹം തയ്യാറാക്കിയുമാണ് നല്‍കുക. ഇതിന്റെ Part A യിലെ "DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT" എന്ന പട്ടിക നോക്കി നിങ്ങള്‍ അടച്ച ടാക്സ് മുഴുവന്‍ അതില്‍ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. (കുറവ് കാണുന്നു എങ്കില്‍ ബന്ധപ്പെട്ട TDS STATEMENT കറക്റ്റ് ചെയ്യാന്‍ DDO വിനോട് ആവശ്യപ്പെടുക.) ഇത് കൂടാതെ ജൂണ്‍ മാസത്തില്‍ E Filing പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് 26AS ഡൌണ്‍ലോഡ് ചെയ്യുക. അതില്‍ Part A എന്ന പട്ടികയില്‍ TDS ആയി കുറച്ച ടാക്സ് കാണാം. Part 1A മുതല്‍ Part G വരെയുള്ള ഏതെങ്കിലും പട്ടികയില്‍ നിങ്ങളുടെ പേരില്‍ ടാക്സ് വന്നിട്ടുണ്ടോ എന്ന് നോക്കുക. നിങ്ങളുടെ PAN നമ്പറില്‍ ബാങ്കുകളോ മറ്റേതെങ്കിലും സ്ഥാപനങ്ങളോ നിങ്ങള്‍ക്കുള്ള വരുമാനത്തില്‍ നിന്നും ടാക്സ് പിടിച്ച് അടച്ചെന്നിരിക്കാം. ബാങ്കില്‍ നിന്നും നിങ്ങള്‍ക്ക് 10,000 രൂപയിലധികം interest നല്കിയെങ്കില് അവര്‍ അതിന്റെ 10% ടാക്സ് deduct ചെയ്ത് PAN നമ്പറില്‍ അടച്ചിരിക്കും. നിങ്ങള്‍ ബാങ്കില്‍ ടാക്സ് നേരിട്ട് അടച്ചിട്ടുണ്ട് എങ്കില്‍ അത് Part C യിലും കാണും. ഇങ്ങനെയുള്ള മറ്റു വരുമാനങ്ങളും ശമ്പളവും ഉള്‍പ്പെടുത്തി ടാക്സ് കാണുക. 26AS ല്‍ നിങ്ങള്‍ ആകെ അടച്ച ടാക്സ് എത്രയെന്നു നോക്കുക. അടച്ച ടാക്സ് കുറവാണെങ്കില്‍ കുറവുള്ള സംഖ്യ ബാങ്കില്‍ ITNS 280 ചലാന്‍ ഉപയോഗിച്ച് അടയ്ക്കണം. ജൂലൈ 30 നകം Income Tax Return ഫയല്‍ ചെയ്യുക. 10E ഫോം ഉപയോഗിച്ച് Section 89 പ്രകാരമുള്ള റിലീഫ് നേടിയവര്‍ ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കുക. Income Tax Return ഫയല്‍ ചെയ്യുമ്പോള്‍ E Filing Portalല്‍ 10E ഫോം എടുത്ത് പൂരിപ്പിച്ച് submit ചെയ്ത ശേഷം മാത്രമേ ITR തയ്യാറാക്കി submit ചെയ്യാവൂ. റിട്ടേണ്‍ ശരിയായി ഫയല്‍ ചെയ്യുന്നതോടെ ആ വര്‍ഷത്തെ നികുതി സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി എന്നു പറയാം
No comments:
Post a Comment