ICT training programme
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്
|
ഐടി@സ്കൂള്‍ പ്രോജക്ട് സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും ബി.എസ്.എന്‍,എല്ലുമായി ചേര്‍ന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. പതിനായിരത്തോളം സര്‍ക്കാര്‍ എയ്ഡഡ് പ്രൈമറി സ്കൂളുകളില്‍ നവംബര്‍ 1 മുതല്‍ 2 എം.ബി.പി.എസ് വേഗതയുള്ള ഡേറ്റാ പരിധിയില്ലാത്ത ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങും. ഡേറ്റാ ഉപയോഗം കൂടിയാലും വേഗത കുറയാത്ത പ്രത്യേക സ്കീം ആണിത് . സംസ്ഥാനത്തെ 8 മുതല്‍ 12 വരെ ക്ലാസുകള്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈടെക്കാക്കുന്നതിന്റെ തുടര്‍ച്ചയായി പ്രൈമറി തലത്തിലും ഐ.ടി പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ തുടക്കമാണ് ഇതെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. 2007 മുതല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 5000േത്താളം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് ഐടി@സ്കൂള്‍ നല്കി വരുന്നു. പ്രൈമറി തലത്തില്‍കൂടി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ ഒന്ന് മുതല്‍ 12 വരെയുള്ള മുഴുവന്‍ സ്കൂളുകളും ഉള്‍പ്പെടുത്തി ഏകദേശം 15,000േത്താളം കണക്ഷനുകളുമായി രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ വിദ്യാഭ്യാസ ബ്രോഡ്ബാന്‍ഡ് ശൃംഖലയായി ഇത് മാറും. പ്രൈമറി തലത്തില്‍ കളിപ്പെട്ടി എന്ന പേരില്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലേയ്ക്കുള്ള ഐസിടി പാഠപുസ്തകങ്ങള്‍ നവംബറില്‍ സ്കൂളുകളിലെത്തും. എല്ലാ പ്രൈമറി അദ്ധ്യാപകര്‍ക്കുമുള്ള ഐസിടി പരിശീലനം ഒക്ടോബര്‍ 24ന് ആരംഭിക്കും. ഇതോടൊപ്പം പ്രൈമറി തലത്തിലേയ്ക്കുള്ള ബൃഹത്തായ ഡിജിറ്റല്‍ ഉള്ളടക്ക ശേഖരണവും ഐടി@സ്കൂള്‍ ലഭ്യമാക്കുന്നതാണ്. സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിലാണ് ഇന്റര്‍നെറ്റ് കണക്ഷന്റെ ഭാഗമായുള്ള മോഡം ബന്ധിപ്പിക്കേണ്ടത്. ഫലപ്രദമായ നെറ്റ്വര്ക്കിംഗ് സംവിധാനം വഴി ഇത് ലാബിലെ മുഴുവന്‍ കമ്പ്യൂട്ടറുകളിലും ലഭ്യമാക്കണം. ലാബ് സൗകര്യം ലഭ്യമല്ലാത്തിടത്ത് മള്‍ട്ടിമീഡിയ ക്ലാസ്മുറികളിലോ അല്ലെങ്കില്‍ താല്‍ക്കാലികമായി കമ്പ്യൂട്ടര്‍ ലഭ്യമായ ഓഫീസ് മുറിയിലോ കണക്ഷന് നല്‍കാം. വൈഫൈ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പാസ്വേര്ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കണം. സ്കൂളില്‍ ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് സൗകര്യം അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും ഭരണപരമായ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടറുകളില്‍ മറ്റു സോഫ്റ്റ്വെയറുകള് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടില്ല. ഭദ്രവും സുരക്ഷിതത്വവുമായ ഇന്റര്‍നെറ്റ് ഉപയോഗം ഉറപ്പാക്കാനും ഉപയോഗക്ഷമത സമയാസമയങ്ങളില്‍ പരിശോധിക്കാനും ഐടി@സ്കൂള്‍ പ്രത്യേക പരിശീലനവും ഇ-മോണിറ്ററിംഗ് സംവിധാനവും ഏര്‍പ്പെടുത്തുന്നതാണ്. 40% സ്കൂളുകളിലും ഡിസംബര്‍ അവസാനത്തോടെയും അവശേഷിക്കുന്നവയില്‍ 2017 മാര്‍ച്ച് 31 നകവും ബി.എസ്.എന്‍.എല്‍ കണക്ഷന് പൂര്‍ത്തിയാക്കും. സ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക വെബ്പോര്‍ട്ടല്‍, കോള്‍സെന്റര്‍ എന്നിവ ബി.എസ്.എന്‍.എല്‍ സജ്ജമാക്കി. മുന്തിയ പരിഗണനയോടെ പരാതികള്‍ പരിഗണിക്കും. നിലവില്‍ ടെലിഫോണ്‍ കണക്ഷന് ഇല്ലാത്ത സ്കൂളുകളില്‍ പ്രത്യേക ഫോണ്‍ കണക്ഷന് നല്‍കിയായിരിക്കും ബ്രോഡ്ബാന്‍ഡ് സംവിധാനമൊരുക്കുക. പി.എന്‍.എക്സ്.4016/16
|
Anticipatory Income Tax Statement 2016-17
>> Tuesday, MARCH 8, 2016
2016-17 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സിന്റെ ആദ്യ വിഹിതം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ഇതിനായി 2016-17 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ശമ്പളവരുമാനം കണക്കാക്കി അതില്‍ നിന്നും അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണ്ടെത്തണം. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്ക് അനുസരിച്ചാണ് ടാക്സ് കണക്കാക്കേണ്ടത്. 2016 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക് കഴിഞ്ഞ വര്‍ഷത്തേത് തന്നെ. എന്നാല്‍ 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്കുള്ള 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. പുതിയ നിരക്കനുസരിച്ച് കണക്കാക്കുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗമാണ് മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ചു തുടങ്ങേണ്ടത്.
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്വെയറുകള് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Softwares to prepare Anticipatory Income Statement
Useful Files on Income Tax for Reference
Circular from Finance Dept- തവണകളായി ആദായനികുതി ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന നിര്‍ദേശം.
Circular from CBDT : 2015-16 ലെ ആദായ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച്
Tax Calendar
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്വെയറുകള് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Softwares to prepare Anticipatory Income Statement
Useful Files on Income Tax for Reference
LSS USS EXAM 2016-HALL TICKET DOWN LOAD
LSS, USS പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് വിദ്യാർഥികളുടെ ഒപ്പ് രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയ ശേഷം പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് സാക്ഷ്യപ്പെടുത്തുന്നതിനായി സമർപ്പിക്കണം. അതിനുശേഷം ഹാൾടിക്കറ്റുകൾ തിരികെവാങ്ങി അതാത് സ്കൂളുകളിൽ നിന്ന് പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം. Hall Ticket Download ..... Click Here LSS Examination: ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ (പേപ്പർ 2) ഉച്ചയ്ക്ക് 1.30 മുതൽ 3 മണിവരെ ആയിരിക്കും.
ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കണമെങ്കില്‍ ട്രഷറികളില്‍ എല്ലാ ജീവനക്കാരുടേയും ആദായനികുതി സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതുണ്ട്. 2015 ഏപ്രില്‍ 1 നും 2016 മാര്‍ച്ച് 31 നും (അതായത് 2015 മാര്‍ച്ച് മാസം മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം നിശ്ചിതപരിധിക്കും മുകളിലാണെങ്കില്‍ ശമ്പളത്തില്‍നിന്നുള്ള കിഴിവായി നികുതി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ (DDO) ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല് ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം, അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. ഇതെല്ലാം കണക്കാക്കാനുള്ള സമയമാണ് ഈ ഫെബ്രുവരി. ഈ വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കുന്നതിനും ഫെബ്രുവരി മാസത്തില്‍ സമര്‍പ്പിക്കേണ്ട 'Income Tax Statement' തയ്യാറാക്കുന്നതിനും ആവശ്യമെങ്കില്‍ 'Form 10E' ഉപയോഗിച്ച് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്വെയറുകളാണ് പരിചയപ്പെടുത്തുന്നത്. അഭിരുചിയ്ക്കും ആവശ്യത്തിനും അനുസരിച്ച് ഉചിതമായവ തെരഞ്ഞെടുക്കുമല്ലോ. കൂടാതെ നാം അറിഞ്ഞിരിക്കേണ്ട ഇന്‍കം ടാക്സ് സംബന്ധമായ അത്യാവശ്യവിവരങ്ങളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അടയ്ക്കേണ്ട ടാക്സ് മുഴുവന്‍ അടച്ചു കഴിഞ്ഞ ശേഷം ചെയ്യാനുള്ള കാര്യങ്ങള്‍ ചുരുക്കി പറയാം. അടുത്ത മെയ് 31 നകം DDO നിങ്ങള്‍ക്ക് Form 16 അതായത് TDS Certificate നല്‍കുന്നതാണ്. ഇത് നല്കാന് വിട്ടു പോയാല്‍ അദ്ദേഹത്തെ അക്കാര്യം ഓര്‍മ്മിപ്പിക്കുക. ഇതിന്റെ Part A, TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തും Part B അദ്ദേഹം തയ്യാറാക്കിയുമാണ് നല്‍കുക. ഇതിന്റെ Part A യിലെ "DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT" എന്ന പട്ടിക നോക്കി നിങ്ങള്‍ അടച്ച ടാക്സ് മുഴുവന്‍ അതില്‍ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. (കുറവ് കാണുന്നു എങ്കില്‍ ബന്ധപ്പെട്ട TDS STATEMENT കറക്റ്റ് ചെയ്യാന്‍ DDO വിനോട് ആവശ്യപ്പെടുക.) ഇത് കൂടാതെ ജൂണ്‍ മാസത്തില്‍ E Filing പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് 26AS ഡൌണ്‍ലോഡ് ചെയ്യുക. അതില്‍ Part A എന്ന പട്ടികയില്‍ TDS ആയി കുറച്ച ടാക്സ് കാണാം. Part 1A മുതല്‍ Part G വരെയുള്ള ഏതെങ്കിലും പട്ടികയില്‍ നിങ്ങളുടെ പേരില്‍ ടാക്സ് വന്നിട്ടുണ്ടോ എന്ന് നോക്കുക. നിങ്ങളുടെ PAN നമ്പറില്‍ ബാങ്കുകളോ മറ്റേതെങ്കിലും സ്ഥാപനങ്ങളോ നിങ്ങള്‍ക്കുള്ള വരുമാനത്തില്‍ നിന്നും ടാക്സ് പിടിച്ച് അടച്ചെന്നിരിക്കാം. ബാങ്കില്‍ നിന്നും നിങ്ങള്‍ക്ക് 10,000 രൂപയിലധികം interest നല്കിയെങ്കില് അവര്‍ അതിന്റെ 10% ടാക്സ് deduct ചെയ്ത് PAN നമ്പറില്‍ അടച്ചിരിക്കും. നിങ്ങള്‍ ബാങ്കില്‍ ടാക്സ് നേരിട്ട് അടച്ചിട്ടുണ്ട് എങ്കില്‍ അത് Part C യിലും കാണും. ഇങ്ങനെയുള്ള മറ്റു വരുമാനങ്ങളും ശമ്പളവും ഉള്‍പ്പെടുത്തി ടാക്സ് കാണുക. 26AS ല്‍ നിങ്ങള്‍ ആകെ അടച്ച ടാക്സ് എത്രയെന്നു നോക്കുക. അടച്ച ടാക്സ് കുറവാണെങ്കില്‍ കുറവുള്ള സംഖ്യ ബാങ്കില്‍ ITNS 280 ചലാന്‍ ഉപയോഗിച്ച് അടയ്ക്കണം. ജൂലൈ 30 നകം Income Tax Return ഫയല്‍ ചെയ്യുക. 10E ഫോം ഉപയോഗിച്ച് Section 89 പ്രകാരമുള്ള റിലീഫ് നേടിയവര്‍ ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കുക. Income Tax Return ഫയല്‍ ചെയ്യുമ്പോള്‍ E Filing Portalല്‍ 10E ഫോം എടുത്ത് പൂരിപ്പിച്ച് submit ചെയ്ത ശേഷം മാത്രമേ ITR തയ്യാറാക്കി submit ചെയ്യാവൂ. റിട്ടേണ്‍ ശരിയായി ഫയല്‍ ചെയ്യുന്നതോടെ ആ വര്‍ഷത്തെ നികുതി സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി എന്നു പറയാം
- Babu Vadukkumchery, K N M V H S S Vatanappally.
ECTAX 2016 - Tax and Relief Calculator (Malayalam) - Saffeeq M P, K W A, Malapparamba, Kozhikode
Tax Consultant 2016 - Tax and Relief Calculator
Tax Consultant - User Guide - Alrahman, Govt G H S S B. P. Angadi.
Easy Tax - Tax Calculator
Relief Calculator - Krishnadas N P
CalcnPrint IT 2016 - Sudheer Kumar T K, Kokkallur & Rajan N, Balussery.
Easy Tax 2016 - Tax Calculator
Tax Relief Calculator 2016
- നികുതി കണക്കാക്കുന്ന വിധം
- Chapter VI-Aയിലെ കിഴിവുകള്‍
- 2015-16ലെ നികുതി നിരക്കുകള്‍
- Tax Relief u/s 89(1)
- Rounding
- നികുതി അടച്ചു കഴിഞ്ഞ ശേഷം
അടയ്ക്കേണ്ട ടാക്സ് മുഴുവന്‍ അടച്ചു കഴിഞ്ഞ ശേഷം ചെയ്യാനുള്ള കാര്യങ്ങള്‍ ചുരുക്കി പറയാം. അടുത്ത മെയ് 31 നകം DDO നിങ്ങള്‍ക്ക് Form 16 അതായത് TDS Certificate നല്‍കുന്നതാണ്. ഇത് നല്കാന് വിട്ടു പോയാല്‍ അദ്ദേഹത്തെ അക്കാര്യം ഓര്‍മ്മിപ്പിക്കുക. ഇതിന്റെ Part A, TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തും Part B അദ്ദേഹം തയ്യാറാക്കിയുമാണ് നല്‍കുക. ഇതിന്റെ Part A യിലെ "DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT" എന്ന പട്ടിക നോക്കി നിങ്ങള്‍ അടച്ച ടാക്സ് മുഴുവന്‍ അതില്‍ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. (കുറവ് കാണുന്നു എങ്കില്‍ ബന്ധപ്പെട്ട TDS STATEMENT കറക്റ്റ് ചെയ്യാന്‍ DDO വിനോട് ആവശ്യപ്പെടുക.) ഇത് കൂടാതെ ജൂണ്‍ മാസത്തില്‍ E Filing പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് 26AS ഡൌണ്‍ലോഡ് ചെയ്യുക. അതില്‍ Part A എന്ന പട്ടികയില്‍ TDS ആയി കുറച്ച ടാക്സ് കാണാം. Part 1A മുതല്‍ Part G വരെയുള്ള ഏതെങ്കിലും പട്ടികയില്‍ നിങ്ങളുടെ പേരില്‍ ടാക്സ് വന്നിട്ടുണ്ടോ എന്ന് നോക്കുക. നിങ്ങളുടെ PAN നമ്പറില്‍ ബാങ്കുകളോ മറ്റേതെങ്കിലും സ്ഥാപനങ്ങളോ നിങ്ങള്‍ക്കുള്ള വരുമാനത്തില്‍ നിന്നും ടാക്സ് പിടിച്ച് അടച്ചെന്നിരിക്കാം. ബാങ്കില്‍ നിന്നും നിങ്ങള്‍ക്ക് 10,000 രൂപയിലധികം interest നല്കിയെങ്കില് അവര്‍ അതിന്റെ 10% ടാക്സ് deduct ചെയ്ത് PAN നമ്പറില്‍ അടച്ചിരിക്കും. നിങ്ങള്‍ ബാങ്കില്‍ ടാക്സ് നേരിട്ട് അടച്ചിട്ടുണ്ട് എങ്കില്‍ അത് Part C യിലും കാണും. ഇങ്ങനെയുള്ള മറ്റു വരുമാനങ്ങളും ശമ്പളവും ഉള്‍പ്പെടുത്തി ടാക്സ് കാണുക. 26AS ല്‍ നിങ്ങള്‍ ആകെ അടച്ച ടാക്സ് എത്രയെന്നു നോക്കുക. അടച്ച ടാക്സ് കുറവാണെങ്കില്‍ കുറവുള്ള സംഖ്യ ബാങ്കില്‍ ITNS 280 ചലാന്‍ ഉപയോഗിച്ച് അടയ്ക്കണം. ജൂലൈ 30 നകം Income Tax Return ഫയല്‍ ചെയ്യുക. 10E ഫോം ഉപയോഗിച്ച് Section 89 പ്രകാരമുള്ള റിലീഫ് നേടിയവര്‍ ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കുക. Income Tax Return ഫയല്‍ ചെയ്യുമ്പോള്‍ E Filing Portalല്‍ 10E ഫോം എടുത്ത് പൂരിപ്പിച്ച് submit ചെയ്ത ശേഷം മാത്രമേ ITR തയ്യാറാക്കി submit ചെയ്യാവൂ. റിട്ടേണ്‍ ശരിയായി ഫയല്‍ ചെയ്യുന്നതോടെ ആ വര്‍ഷത്തെ നികുതി സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി എന്നു പറയാം
Subscribe to:
Posts (Atom)