NEWS

Last Date for Pre Metric Scholarship Registration / Submission extended to November 30.<

Tenth Pay Revision - Pay fixation software

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല. 
  1. ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
  2. പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കും
  3. DA as on 01/07/2014- 0% (Total DA - 0%)
    DA as on 01/01/2015- 3% (Total DA - 3%)
    DA as on 01/07/2015- 3% (Total DA - 6%)
  4. വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
  5. സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന
  6. HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ)
  7. Sl.NoPay RangeB2 Class Cities&aboveOther Cities/TownOther Places
    116500-26500150012501000
    227150-42500200015001250
    343600-68700250017501500
    470350 & above300020001750
  8. 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ
  9. ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
  10. DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
  11. ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
  12. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
അഞ്ചുവര്‍ഷത്തേക്കാണ് ഇപ്പോള്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷനിലെ യു.ഡി ക്ലര്‍ക്കായ ശ്രീ.സഫീക്ക് എം.പി തയ്യാറാക്കിയ ഒരു സോഫ്റ്റ് വെയര്‍ ചുവടെ നല്‍കുന്നു. അഭിപ്രായങ്ങള്‍, പ്രശ്‌നങ്ങള്‍, സംശയങ്ങള്‍ എല്ലാം കമന്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും. 

  1. Government Order : GO(P)No 7/2016 Dated 20-01-2016
  2. Government Decisions on 20/1/2016
  3. Tenth Pay revision Commission Report
സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 7222 കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെന്‍ഷന്‍കാരുടെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും തത്ത്വത്തില്‍ അംഗീകരിച്ചു. ഫുള്‍പെന്‍ഷനുള്ള സേവനകാലം 30 വര്‍ഷമായി തുടരും. 

കമ്മീഷന്‍ ശുപാര്‍ശകളില്‍ പ്രധാനമായും മൂന്നു മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയത്. മാസ്റ്റര്‍ സ്‌കെയിലില്‍ ശുപാര്‍ശ ചെയ്തിരുന്ന 17,000 എന്ന അടിസ്ഥാന ശമ്പളം 16,500 രൂപയാക്കിക്കുറച്ചു. ശമ്പളപരിഷ്‌കരണ തീയതിക്ക് മുമ്പ് സര്‍വീസിലുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. ടൈം സ്‌കെയിലുകളില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പൊതു ഫോര്‍മുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി. കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയില്‍ ഉയര്‍ത്തി നല്‍കല്‍ നിലവിലെ സ്‌കെയിലായ 24,040 -38,840 സ്‌കെയിലുകളില്‍ മാത്രമായി പരിമിതപ്പെടുത്തി. ഇവര്‍ക്കും ഒരു ഉയര്‍ത്തല്‍ മാത്രമേ നല്‍കൂ. ഇതിന് മുകളിലുള്ള സ്‌കെയിലുകളില്‍ വര്‍ദ്ധന അനുവദിക്കില്ല. 

ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലെ ഹയര്‍ഗ്രേഡുകളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല. നിലവിലുള്ള ഹയര്‍ ഗ്രേഡുകളിലെ ശുപാര്‍ശ ചെയ്ത വര്‍ധന 2:1 (കുറഞ്ഞ സ്‌കെയിലുകള്‍ക്ക്), 3:1 (ഉയര്‍ന്ന സ്‌കെയിലുകള്‍ക്ക്, 24,040 - 38,840 മുതല്‍) എന്നിങ്ങനെ പരിമിതപ്പെടുത്തി. സ്‌കെയില്‍ വര്‍ധനവും ആനുപാതിക വര്‍ധനവും ഒരുമിച്ച് ശുപാര്‍ശചെയ്ത കേസുകളില്‍ സ്‌കെയിലെ വര്‍ദ്ധന ഒരു തട്ടില്‍ മാത്രമാണ് അനുവദിച്ചത്. ഈ നിര്‍ദ്ദേശങ്ങളിലൂടെ അധിക ചെലവിലെ 900 കോടി കുറക്കാനായതായി മുഖ്യമന്ത്രി അറിയിച്ചു. 

മറ്റുതീരുമാനങ്ങള്‍: 
  • വീട്ടുവാടക അടക്കം മുഴുവന്‍ അലവന്‍സുകളും കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും.
  • സ്‌പെഷ്യല്‍ അലവന്‍സ് റിസ്‌ക് അലവന്‍സ് എന്നിവയില്‍ ശുപാര്‍ശയില്‍ നിന്ന് 10 ശതമാനം വാര്‍ഷിക വര്‍ദ്ധന.
  • പെന്‍ഷന്‍കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അംഗീകാരം. വിശദാംശങ്ങള്‍ ധനവകുപ്പ് തീരുമാനിക്കും.
  • പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനവരി ഒന്നുമുതലുള്ള 3 % ഉം 2015 ജൂലായ് മുതലുള്ള 6% ഉം ക്ഷാമബത്തയും.
  • ഇതാദ്യമായി പെന്‍ഷന്‍ കുടിശ്ശികയ്ക്ക് പലിശ.
  • ലീവ് സറണ്ടര്‍, എല്‍.ടി.സി എന്നിവ തുടരും.
  • ശമ്പളത്തിന് 12% ഫിറ്റ്‌മെന്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും അരശതമാനം വെയിറ്റേജ്.
  • പെന്‍ഷന് 18% ഫിറ്റ്‌മെന്റ് ബെനിഫിറ്റ്.
  • ഡി.സി.ആര്‍.ജി പരിധി ഏഴില്‍ നിന്ന് 14 ലക്ഷമാക്കി.
  • മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടരും.
  • എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് ഡി.ആറും കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും.
  • സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും.
  • ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
  • അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി.
  • ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് സ്‌പെഷല്‍പേ സമ്പ്രദായംതുടരും.
  • പരാതി പരിശോധിക്കാന്‍ അനോമലി സെല്‍.

ചില പ്രധാന തസ്തികകളുടെ പുതുക്കിയ കുറഞ്ഞ ശമ്പളം 
എല്‍.ഡി. ക്ലര്‍ക്ക് 19000 രൂപ (നിലവില്‍ 9940 രൂപ), 
പോലീസ് കോണ്‍സ്റ്റബിള്‍ 22200 രൂപ (നിലവില്‍ 10480 രൂപ) 
എല്‍.പി/യു.പി അദ്ധ്യാപകര്‍ 25200 രൂപ (നിലവില്‍ 13210 രൂപ) 
ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ 29200 രൂപ (നിലവില്‍ 15380 രൂപ) 
ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ 39500 രൂപ (നിലവില്‍ 20740 രൂപ) 
അസിസ്റ്റന്റ് എന്‍ജിനീയര്‍ 39500 രൂപ (നിലവില്‍ 20740 രൂപ) 
അസിസ്റ്റന്റ് സര്‍ജന്‍ 51600 രൂപ (നിലവില്‍ 27140 രൂപ) 
സ്റ്റാഫ് നഴ്‌സ് 27800 രൂപ (നിലവില്‍ 13900 രൂപ) 
NB: വാര്‍ത്തയ്ക്ക് മാതൃഭൂമി ഓണ്‍ലൈനോട് കടപ്പാട്‌

No comments:

Post a Comment