NEWS

Last Date for Pre Metric Scholarship Registration / Submission extended to November 30.<
യൂണിഫോം വിഷയത്തിൽ തിരുമാനമെടുക്കാതെ എച്ച്.എം കോൺഫറൻസ് ഇന്നും(26/2/2014) പിരിഞ്ഞു.........
                        400 രൂപയ്ക്ക് രണ്ട് ജോഡി ഡ്രസ്സ് എന്നത് ശ്രമകരമായ ജോലി തന്നെ.എന്നാൽ ഓർഡർ പറയുന്നതു പോലെ ക്വാളിറ്റി സർട്ടിഫിക്കേറ്റ് മറ്റൊരു പൊല്ലാപ്പാണ്.മീറ്റിംഗിൽ അതിഥികളായി എത്തിയ രണ്ട് വ്യക്തികളും അവരുടെ അഭിപ്രായം ആരാഞ്ഞു.
                                            അതിൽ സംഗം ടെക്സ്റ്റൈൽസ് ന്റെ വക്താവ് പറഞ്ഞ കാര്യങ്ങളിൽ ചിലത് സ്വീകാര്യമാണ്.പക്ഷെ അവർ രണ്ട് ജോഡി ഡ്രസ്സിന് പകരം, രണ്ട് പാൻസും ഒരു ഷർട്ടും എത്രത്തോളം സ്വീകരിക്കാൻ പറ്റും എന്നത് ആലോചിക്കേണ്ടതുണ്ട്.കണ്ണൂർ ജില്ലയിലെ എച്ച്.എം മാർ ഇതെങ്ങനെ കൊടുത്തു എന്നത് തീർച്ചയായും ചർച്ച ചെയ്യേണ്ടതാണ്.അതു കൂടാതെ അവരുടെ കയ്യിൽ 11 തരം കളർ കോമ്പിനേഷൻ മാത്രമേ ഉള്ളൂ.ഒരുപാട് സ്കൂളിലെ യൂണിഫോം പാറ്റേൺ ഇവരുടെ കയ്യിലില്ല.പിന്നെ ഇത് എങ്ങനെയാണ് നമ്മൾ ഇമ്പ്ലിമെന്റ് ചെയ്യും.എന്നാൽ അഡ്വാൻസ്സില്ലാതെ മുഴുവൻ തുണിയും ഇവർ തരും എന്നത് മറ്റൊരു സവിശേഷതയാണുതാനും.

                                   അങ്ങനെയെങ്കിൽ മോഹൻ ടൈലറിന്റെ വ്യക്തി ഏത് യൂണിഫോം പറ്റേണും തരും എന്നതു മാത്രമല്ല 400 രൂപയ്ക്ക് 2 ജോഡിയും ലഭിക്കും.പക്ഷെ മൊത്തം പണം കൊടുത്താൽ മാത്രമേ തുണിത്തരങ്ങൾ ലഭിക്കുകയുള്ളൂ.ഇത്രയും വല്ല്യ സംഖ്യ സംഘടിപ്പിക്കാൻ സാധ്യവുമല്ല.ഇനി സംഘടിപ്പിച്ച് നൽകിയാൽ തന്നെ ഇത് ഗവണ്മെന്റ് തിരികെ നൽകാൻ വിസമ്മതിക്കുകയോ,കാലതാമസം വരുത്തുകയോ ചെയ്താൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും?ഭാവിയിൽ എച്ച്.എം ന് ഇതൊരു ബാധ്യതയുമാകും.
                                ഹയ്യർ അതോറിറ്റികൾ അവരുടെ ബധ്യതകളിൽ നിന്നും കയ്യൊഴിയുമ്പോൾ ചിലപ്പോൾ ആജീവനാന്തം ഭാരം ചുമ
ക്കേണ്ടി വരുന്നത് പാവം എച്ച്.എം ആണ്.ഉച്ചക്കഞ്ഞിയും മുട്ടയും,പാലും,ക്ലാസ്സ് ചാർജും,മീറ്റിംഗും .........അതിന്റെ കൂടെ ഇപ്പൊൾ ഇതാ മറ്റൊരു സുനാമി കൂടി   യൂണിഫോം....
സത്യത്തിൽ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ.എന്നിരുന്നാലും മാർച്ച് 10 വരെ എന്തെങ്കിലും സംഭ വിക്കുമെന്ന് നമൂക്ക് പ്രത്യാശിച്ചു കൊണ്ട് അല്പ സമയമെങ്കിലും സമാധാനിക്കാം.
                                                      "വിശ്വാസം അതല്ലെ എല്ലാം"

No comments:

Post a Comment