ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പുതിയതായി മൂന്ന് മേഖലാ ഓഫീസുകള്‍ കൂടി പൊതു വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ പുനര്‍ വിന്യസിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഓഫീസുകളോട് ചേര്‍ന്ന് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. വകുപ്പിന്റെ നിലവിലുള്ള ജോലിഭാരം കണക്കിലെടുത്താണ് നിലവില്‍ തിരുവനന്തപുരം , എറണാകുളം, കോഴിക്കോട്, എന്നീ സ്ഥലങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മേഖലാ ഓഫീസുകള്‍ക്കു പുറമേ പുതിയ ഓഫീസുകള്‍ അനുവദിച്ചത്. റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറുടെയും അക്കൗണ്ട്‌സ് ഓഫീസര്‍മാരുടെയും ജൂനിയര്‍ സൂപ്രണ്ടുമാരുടെയും ഫുള്‍ടൈം മീനിയല്‍മാരുടെയും മൂന്നു വീതം തസ്തികകളും ക്ലാര്‍ക്കുമാരുടെ മുപ്പത് തസ്തികകളും ടൈപ്പിസ്റ്റുകളുടെ ആറ് തസ്തികകളും പുതിയതായി സൃഷ്ടിച്ചിട്ടുണ്ട്.
No comments:
Post a Comment